Tuesday 3 July 2012

ലഫ്റ്റനന്റ് കേണൽ മോഹൻലാൽ വിശ്വനാഥൻ നായർ








                                വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.




                                     മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് ലഫ്റ്റനന്റ് കേണൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ.രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ്കേണൽ പദവി നൽകുകയും ചെയ്തു.ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയുംമോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്രവേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലേ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്രവേഷങ്ങളാണ്‌.തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ച് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കു വഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌.മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ )സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആദ്യചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് ശങ്കർ‍ ആയിരുന്നു. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശി സം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്ന് നായകവേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തത് പ്രശസ്തസം‌വിധായകനും, മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.



1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സം‌വിധാനവും, അഭിനയവും കൂടിച്ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സം‌വിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.
മലയാള ചലച്ചിത്രവേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ‍ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻവിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോകനായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സം‌വിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസികനില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്രപ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു ശാസ്ത്രീയസംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയകാരണം വീടുവിട്ടുപോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.
രചന- സംവിധാന ജോടിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹികപ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായകവേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക.
1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം‌ ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.
1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.
1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തുകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം ആൻ‌ഡമാൻ നിക്കോബാർ ദ്വീപിലെ ജയിലിൽ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വർഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. ഓസ്കാർ അവാർഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹനടനുള്ള അവാർഡ് ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻ‌ലാലാണ്. എന്നാൽ ഈ ചിത്രം സാമ്പത്തികമായും നിരൂപകരുടെ ഇടയിലും പരാജയമായിരുന്നു. മോഹൻലാലും വിമർശിക്കപ്പെട്ടു. 2009-ൽ വിഖ്യാത നടൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ‍ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്.
മറ്റ് ധാരാളം മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല. പക്ഷേ, അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ തന്റെ ആദ്യ നാടകത്തിൽ അഭിനയിച്ചത് കർണ്ണഭാരം എന്ന നാടകത്തിൽ മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിലാണ്. മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കർ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ. ന്യൂ ഡെൽഹിയിൽ പ്രഥമ പ്രദർശനം നടത്തിയ ഈ നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചു. പിന്നീട് ചലച്ചിത്ര-നാടക സംവിധായകനായ ടി.കെ. രാജീവ് കുമാർ‍ സംവിധാനം ചെയ്ത കഥയാട്ടം എന്ന നാടകരൂപാന്തരത്തിലും അഭിനയിച്ചു.ഇതിൽ മലയാള സാഹിത്യത്തിലെ പത്ത് സുപ്രധാന കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തുടർന്ന് ഛായാമുഖി എന്ന നാടകത്തിലും മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മഹാഭാരതത്തിലെ തന്നെ കഥാപാത്രങ്ങളായ ഭീമന്റെയും, കീചകന്റെയും കഥയാണ് ഛായാമുഖി. ഇതിൽ ഭീമനായി, മോഹൻലാലും, കീചകനായി പ്രശസ്ത നടൻ മുകേഷും വേഷമിട്ടു. ഈ നാടകം നിർ‍മ്മിച്ചത് മോഹൻലാലിന്റെയും മുകേഷിന്റെയും സൗഹൃദ സംരംഭമായ കാളിദാസ വിഷ്വൽ മാജിക് ആണ്.ഛായാമുഖി എഴുതി, സംവിധാനം ചെയ്തത് പ്രശാന്ത് നാരായണൻ ആയിരുന്നു.ഛായാമുഖി നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ഏകദേശം 60 ദിവസം മോഹൻലാലും, മുകേഷും അടങ്ങുന്ന സംഘം പരിശീലനം നടത്തുകയുണ്ടായി.




                                    അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ്‌ മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ. പ്രണവ് ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻ‍ലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് അഭിനയിച്ചത്. പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്‌ സംസ്ഥാനസർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട്.

മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ-
                   മോഹൻലാൽ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയരീതി തുടങ്ങിയ ഘടകങ്ങളാണ്‌ 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെട്ടിരുന്നത്. വീട്ട മ്മ മാരുടെ മോൻ-ലാൽആയിരുന്നു അദ്ദേഹം.
രചന - സംവിധാന ജോടിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്.ഒരു പോലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ (തിലകൻ) മകനായ സേതുമാധവൻ (മോഹൻ ലാൽ) എന്ന യുവാവിന്റെ കഥയാണ് കിരീടം എന്ന സിനിമയിൽ പ്രധാനമായും പ്രതിപാതിക്കുന്നത്. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷെ വിധി ഇതിനനുവധിക്കുന്നില്ല. ഒരിക്കൽ അച്യുതൻ നായർ മാർക്കറ്റിൽ പ്രശ്നമുണ്ടാക്കികൊണ്ടിരിക്കുന്ന ഈ സിനിമയിലെ വില്ലനായ കീരിക്കാടൻ ജോസിനെ (മോഹൻ രാജ്) അറസ്റ്റു ചെയ്യാൻ പോകുകയും അവിടെ വെച്ച് അച്യുതൻ നായരെ കീരിക്കാടൻ ജോസ് കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നു തന്റെ അച്ഛനെ മർദ്ധിക്കുന്നത് കണ്ട സേതുമാധവൻ അച്ഛനെ രക്ഷിക്കാൻ വേണ്ടി കീരിക്കാടൻ ജോസിനെ തിരിച്ചാക്രമിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഈ സംഭവത്തിനു ശേഷം സേതുമാധവൻ നാട്ടുകാരുടെ കണ്ണിൽ ഒരു ഗുണ്ടയായി മാറുകയും ചെയ്യുന്നു. ജയിൽ മോചിതനായ കീരിക്കാടൻ ജോസ് സേതുമാധവനോട് പകവീട്ടാൻ തുടങ്ങുകയും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതത്തിനു തന്നെ ഭീഷണിയാവുന്ന കീരിക്കാടൻ ജോസിനെ അവസാനം സേതുമാധവന് കൊല്ലേണ്ടി വരുകയും ചെയ്യുന്നു.
  • 1989ൽ ഈ സിനിമയിലെ അഭിനയത്തിന് മോഹൻ ലാലിന് പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.
  • 1989ൽ ഈ സിനിമയിലെ കണ്ണീർ പൂവിന്റെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിന് എം.ജി ശ്രീകുമാറിന് മികച്ച പിന്നണി ഗായകനുള്ള കേരള സർക്കാറിന്റെ അവാർഡ് ലഭിച്ചു.
  •  പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം.ജി. സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താളവട്ടം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 
.18 സെന്ററുകളിൽ റിലീസ് ചെയ്ത “ചിത്രം” 365 ദിവസത്തിൽക്കൂടുതൽ തുടർച്ചയായി റെഗുലർ ഷോയിൽ പ്രദർശിപ്പിച്ച് അന്നത്തെ സകല റെക്കാഡുകളും തകർത്തു. ഗ്രോസ്സ് കളക്ഷനായി Indian Rupee symbol.svg 3 കോടിയിലേറെ നേടുകയും ചെയ്തു.മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ചിത്രം.വടക്കുംനാഥന്‍) is a 2006 Malayalam drama film, directed by Shajoon Kariyal, written by Gireesh Puthenchery, starring Mohanlal, Padmapriya and Kavya Madhavan in the lead roles.
എല്ലാ കഥക്കും ഒരു തുടക്കമുണ്ട്. തുടക്കമുള്ള എന്തിനും ഒരവസാനവും
മാനസികനില തെറ്റിയ ഒരു bphmവിന്റെത്ഒരു അവസ്ഥbmIp¶p  


, ഒരു കുറ്റവാളി ആയിത്തീരുക പിന്നീട്ജയിൽ മോചിതനായവൻ hcp¶p CXpwഒരു അവസ്ഥ.വാനപ്രസ്ഥം, hmÀXYlyw,യാ NI³, ഇത്ഒരു അവസ്ഥbxWv ഒരു . AkqlaÃ. ChtcmSv acym[Im«pI. 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്. രഞ്ജിത്ത്,രചനയും സംവിധാനവും നിർവ്വഹിച്ച്മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്ന് രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയജീ‍വിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ലാൽ. പുതിയ നായക നടന്മാർ മലയാള ചലച്ചിത്രരംഗത്ത് ഉയർന്നു വന്നെങ്കിലും ഒരു മലയാളചലച്ചിത്രത്തിലെ സൂപ്പർസ്റ്റാർ എന്ന പദവി നിലനിർത്താൻ ലാലിനു കഴിഞ്ഞു.

പ്രണവം ആർട്ട്സ്

മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണക്കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രം നിർമ്മിച്ചതിനു ശേഷം പ്രണവം ആർട്ട്സ് കാണ്ഡഹാറിലൂടെ വീണ്ടും മടങ്ങി വന്നു.

ആശീർവാദ് സിനിമാസ്

മോഹൻലാൽ, തന്റെ ഡ്രൈവറും പിന്നീട് തന്റെ വ്യാവസായിക സംരംഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി ചേർന്ന് നിർമ്മിച്ച നിർമ്മാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് മോഹൻലാലിന്റെയും ആന്റണിയുടെയും സൗഹൃദം ആരംഭിക്കുന്നത്. കാലക്രമേണ ആന്റണി മോഹൻലാലിന്റെ ഉത്തമ സുഹൃത്താകുകയും, മോഹൻലാലിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങൾ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നു.

വിവാദങ്ങൾ


രണ്ടായിരത്തിപ്പത്തിൽ അമ്മയും തിലകനും ആയി ഉണ്ടായ തർക്കത്തിന്റെ ഭാഗമായി സുകുമാർ അഴീക്കോടും മോഹൻലാലുമായി വാഗ്‌യുദ്ധം തന്നെയുണ്ടായി. kÀ¡mÀ\nIp[nk_\[amb വിവാദങ്ങൾ. B\sIm_ns\sNmÃnhnhmZ T.   AtZZlwkapl¯n\p Hcp\S³F¶\nebn am{Xaà AtZZlwkapl¯n\pചലച്ചിത്രലോകത്തിനുംtNbvXX¶n«pffklmb whncfnÂse®mhp¶hbÃ.
 
             

വ്യവസായ സംരംഭങ്ങൾ

  • സിനിമാലോകത്തിനു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ 2001ൽ മോഹൻലാലിനു പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
  • കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന്‌ വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു
  • സിനിമാലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
മറ്റുള്ളവ
  • കേരള പിറവിയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ടു സി.എൻ.എൻ - ഐ.ബി.എൻ നടത്തിയ സർവ്വെയിൽ ഏറ്റവും ജനപ്രീതിയുള്ള മലയാളിയായി മോഹൻലാലിനെ 2006-ൽ തിരഞ്ഞെടുത്തു.

ദേശീയ സിനിമ പുരസ്കാരങ്ങൾ

  • 1989 പ്രത്യേക ജൂറി പുരസ്കാരം - കിരീടം
  • 1991 മികച്ച നടൻ - ഭരതം
  • 1999 മികച്ച നടൻ - വാനപ്രസ്ഥം
  • 1999 മികച്ച ചലച്ചിത്ര നിർമാതാവ് - വാനപ്രസ്ഥം

കേരള സംസ്ഥാന അവാർഡുകൾ

  • 1986 മികച്ച നടൻ - T.P. ബാലഗോപാലൻ M.A
  • 1988 പ്രത്യേക ജൂറി പുരസ്കാരം - (പാദമുദ്ര,ചിത്രം,ഉത്സവപിറ്റേന്ന്,ആര്യൻ & വെള്ളാനകളുടെ നാട്)
  • 1991 മികച്ച നടൻ - ഉള്ളടക്കം,കിലുക്കം,അഭിമന്യു
  • 1991 മികച്ച രണ്ടാമത്തെ ചിത്രം - ഭരതം(നിർമാതാവ്)
  • 1995 മികച്ച നടൻ - കാലാപാനി,സ്ഫടികം
  • 1995 മികച്ച രണ്ടാമത്തെ ചിത്രം - കാലാപാനി(നിർമാതാവ്)
  • 1999 മികച്ച നടൻ - വാനപ്രസ്ഥം
  • 2005 മികച്ച നടൻ - തന്മാത്ര
  • 2007 മികച്ച നടൻ - പരദേശി

ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡുകൾ (IIFAA)

  • 2003 മികച്ച സഹനടൻ - കമ്പനി(ഹിന്ദി)

ഫിലിം ഫെയർ അവാർഡുകൾ

  • 1986 സന്മനസുള്ളവർക്ക് സമാധാനം
  • 1988 പാദമുദ്ര
  • 1993 ദേവാസുരം
  • 1994 പവിത്രം
  • 1995 സ്ഫടികം
  • 1997 ഇരുവർ (തമിഴ്)
  • 1999 വാനപ്രസ്ഥം
  • 2005 തന്മാത്ര
  • 2007 പരദേശി

കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം

  • 1988 : മികച്ച നടൻ - പാദമുദ്ര, ചിത്രം
  • 1991 : മികച്ച നടൻ - ഭരതം, ഉള്ളടക്കം
  • 1999 : മികച്ച നടൻ - വാനപ്രസ്ഥം
  • 2005 : ജനപ്രീതിയുള്ള നടൻ - നരൻ , തന്മാത്ര
  • 2007 : മികച്ച നടൻ - പരദേശി
  • 2008 : മികച്ച നടൻ - കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ
  • 2010 : മികച്ച നടൻ - ഭ്രമരം

സ്റ്റാർ സ്ക്രീൻ പുരസ്ക്കാരം

  • 2002 : മികച്ച സഹനടൻ - കമ്പനി

മാതൃഭൂമി പുരസ്കാരം

  • 1999 : മികച്ച നടൻ - വാനപ്രസ്ഥം
  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2007 : ജനപ്രിയനടൻ - ഹലോ, ചോട്ട മുംബൈ
  • 2008 : മികച്ച നടൻ - ആകാശഗോപുരം, കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ

ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം

  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2006 : മികച്ച നടൻ - കീർത്തിചക്ര
  • 2007 : ജനപ്രിയ നടൻ - ഹലോ, ഛോട്ടാ മുംബൈ
  • 2008 : മികച്ച നടൻ - മാടമ്പി
  • 2009 : മികച്ച നടൻ - ഭ്രമരം

വനിത ചലച്ചിത്ര പുരസ്കാരം

  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2007 : ജനപ്രിയ നടൻ -ഹലോ, ഛോട്ടാ മുംബൈ
  • 2008 : മികച്ച നടൻ - മാടമ്പി, ആകാശഗോപുരം, ട്വന്റി20

മറ്റ് പുരസ്കാരങ്ങൾ





























  • 1986 കേരള ഫിലിം ഫെയർ പുരസ്കാരം മികച്ച നടൻ
  • 1999 പ്രേം നസീർ പുരസ്കാരം
  • 2000 മദർ തെരേസ പുരസ്കാരം
  • 2000 എം.ജി.സോമൻ പുരസ്കാരം
  • 2001 നടന പുരസ്കാരം - Film Critics
  • 2002 ഫിലിം എക്സ്പ്രസ് പുരസ്കാരം (കർണ്ണാടക സർക്കാ‍ർ)
  • 2003 ചലച്ചിത്ര രത്ന പുരസ്കാരം
  • 2003 ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻ പുരസ്കാരം
  • 2005 കലാകേരളം പുരസ്കാരം
  • 2005 ജെ.സി. ഡാനിയേൽ പുരസ്കാരം
  • 2005 നാഷണൽ ഫിലിം അക്കാഡമി പുരസ്ക്കാരം
  • 2005 ജനപ്രിയ നടൻ - ഫിലിം ക്രിടിക്സ് പുരസ്കാരം
  • 2006 & 2008 അമൃത ട്.വി മികച്ച നടൻ
  • 2006 ജീവൻ ടി.വി മികച്ച നടൻ
  • 2006 ആകാശവാണി മികച്ച നടൻ
  • 2006 മാ‍തൃഭൂമി മികച്ച നടൻ
  • 2006 ഏറ്റവും ജനപ്രിയ കേരളീയൻ സി.എൻ.എൻ ഐ.ബി.എൻ നടത്തിയ സർവേ പ്രകാരം
  • 2007 ജൈഹിന്ദ് ടി.വി മികച്ച നടൻ
  • 2008 KPCC പനമ്പിള്ളി പ്രതിഭ പുരസ്ക്കാരം
  • 2008 പഴശ്ശിരാജ അഭിനയ ശ്രേഷ്ഠ പുരസ്കാരം
  • 2009 പീപ്പിൾ ഓഫ് ദി ഇയർ പുരസ്ക്കാരം പല മേഖലയിൽ നിന്നുമുള്ള 19 ആളുകളോടൊപ്പം - ലിംക ബുക് ഓഫ് റെകോർഡ്സ്
  •  
       

No comments:

Post a Comment