Tuesday 26 June 2012

മോനിഷ

                                 

                             മോനിഷ

                                              മോനിഷ ഉണ്ണി    1971-ൽ കേരളത്തിലെ ആലപ്പുഴയിൽ ഉണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു.സഹോദരൻ സജിത്.അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം.നർത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്കൂളിൽ നിന്നും,ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട്‌ കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും ലഭിച്ചു..


                          


                                         ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്.
       
                                            ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1986 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു. ഗായത്രി സിനിമയുടെ ബാനറിൽ ഗായത്രി, പാർവ്വതി എന്നിവർ നിർമ്മിച്ച ഈ ചിത്രം വിനീത്, മോനിഷ, സലീമ എന്നിവരുടെ ആദ്യ ചിത്രമായിരുന്നു. ഗായകൻ പി. ജയചന്ദ്രൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനേതാവ് കഥാപാത്രം
വിനീത് രാമു
തിലകൻ
ജഗന്നാഥ വർമ്മ
പി. ജയചന്ദ്രൻ
ബഹദൂർ
മോനിഷ ഗൌരി
സലീമ ലക്ഷ്മി
കവിയൂർ പൊന്നമ്മ




.                                                

                                      പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്ര സംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന്‌ കാരണമായത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ' (1986) ആണ് ആദ്യചിത്രം. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്‌. മറ്റൊരു പുതുമുഖമായിരുന്ന വിനീത്‌ ആയിരുന്നു ഈ ചിത്രത്തിൽ മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച 'ഗൗരി' എന്ന ഗ്രാമീണ പെൺകുട്ടിക്കു 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ ലഭിച്ചു.മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ(1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.



Kamaladalam (Malayalam:കമലദളം) is a Malayalam film released in 1992, written by A. K. Lohithadas and directed by Sibi Malayil; featuring Mohanlal, Murali, Vineeth, Nedumudi Venu, Thikkurissy Sukumaran Nair, Monisha, Parvathy and Sukumari. It was produced by Mohanlal under the banner of Pranavam Arts.

          Cast

  • Mohanlal - Nandagopal
  • Monisha - Malavika
  • Parvathy - Nandagopal's wife
  • Nedumudi Venu - Secretary of Kerala Kala Mandiram
  • Thikkurissy Sukumaran Nair - Director of Kerala Kala Mandiram
  • Vineeth - Malavika's lover
  • Murali -Malavika's lover's elder brother
  • Sukumari - Dance Teacher at Kerala Kala Mandiram
 
                                 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ . 1992 ഡിസംബർ 5-ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മരണപ്പെടുകയും ചെയ്തു.

അഭിനയിച്ച സിനിമകൾ

  • നഖക്ഷതങ്ങൾ (1986)
  • ഋതുഭേദം (1986)
  • പൂക്കൾ വിടും ഇതൾ (തമിഴ്) (1987)
  • ആര്യൻ (1988)
  • ചിരംജീവി സുധാകര (കന്നട)(1988)
  • കനകാംബരങ്ങൾ (1988)
  • ദ്രാവിഡൻ (1989)
  • അധിപൻ (1989)
  • ദ്രാവിഡൻ (തമിഴ്)(1989)
  • കുറുപ്പിന്റെ കണക്കുപുസ്തകം (1990)
  • പെരുന്തച്ചൻ (1990)
  • വീണ മീട്ടിയ വിലങ്ങുകൾ (1990)
  • വേനൽകിനാവുകൾ (1991)
  • കടവ് (1991)
  • ഉന്നാ നെനച്ചേൻ പാട്ടു പഠിച്ചേൻ (തമിഴ്) (1992)
  • തലസ്ഥാനം (1992)
  • ഒരു കൊച്ചു ഭൂമികിലുക്കം (1992)
  • കുടുംബസമേതം (1992)
  • കമലദളം (1992)
  • ചമ്പക്കുളം തച്ചൻ (1992)
  • ചെപ്പടിവിദ്യ (1992)
                       

    No comments:

    Post a Comment