Wednesday 27 June 2012

ഭഗത് സിംഗ്

                                          
                                                                  Bhagat Singh
                                                                    ਭਗਤ ਸਿੰਘ 

                                                                     بھگت سنگھ

                                                      ജനനം 28 September 1907
                                        ഭഗത് സിംഗ് (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമമടഞ്ഞ ഒരു ധീര വിപ്ലവകാരിയാണ്. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധ പോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചിലർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം.

ജനനം , കുടുംബം

പഞ്ചാബിലെ ലയൽപൂർ ജില്ലയിലെ ബങ്കാ ഗ്രാമത്തിലെ (ഇപ്പോൾ പാകിസ്താന്റെ ഭാഗം) ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംമ്പർ 27ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ - സർദാർ കിഷൻ സിംഗ്. അമ്മ - വിദ്യാവതി

ആദ്യകാല ജീവിതം

                    A rare historical photograph of students and staff of National College, Lahore, which was started by Lala Lajpat Rai. Bhagat Singh can be seen standing fourth from the right.         

                           തന്റെ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ ചേർന്നു. 1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. 1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തി, ഭഗത് സിംഗ് ആ വിവാഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”. വിവാഹം നടത്തുവാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം വീടു വിട്ടു കാൺപൂരിലേക്കു പോയി. അവിടെ പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയിൽ ജോലിക്കു ചേർന്നു, ഒഴിവു സമയങ്ങളിൽ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.

സജീവ വിപ്ലവത്തിലേക്ക്.

            Statues of Bhagat Singh, Rajguru and Sukhdev at the India–Pakistan Border, near Hussainiwala
                                                    1924 - ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായി. ചന്ദ്രശേഖർആസാദായിരുന്നു അതിന്റെ ഒരു പ്രധാന സംഘാടകൻ. അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു. 1925 - ൽ അദ്ദേഹം ലാഹോറിലേക്ക് തിരിച്ചു പോയി. അടുത്ത വർഷം അദ്ദേഹം കുറച്ചു സഹപ്രവർത്തകരോടൊപ്പം നൌജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവസംഘടന രൂപവത്കരിച്ചു. 1926 - ൽ അദ്ദേഹം സോഹൻസിംഗ് ജോഷുമായി ബന്ധം സ്ഥാപിച്ചു ,അതു വഴി വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു പഞ്ചാബി ഭാഷയിൽ. അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി. 1927 - ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. വിദ്രോഹി എന്ന അപരനാമത്തിലാണ് ഭഗത് സിംഗ് ലേഖനമെഴുതിയത്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി, മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. അദ്ദേഹം ആദ്യം ചെയ്തത് സംഘടനയുടെ പേരു ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റുകയായിരുന്നു. 1930 - ൽ ചന്ദ്രശേഖർ ആസാദ് വെടിയേറ്റ് മരിച്ചു, അതോടെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ തകർന്നു എന്നു പറയാം.

ലാലാ ലജ്‌പത് റായിയുടെ കൊലപാതകം

                ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുന്നതിനായി 1928-ൽ സർ ജോൺ സൈമണിന്റെ ചുമതലയിൽ സൈമൺ കമ്മീഷൻ രൂപവത്കരിച്ചു. സൈമൺ കമ്മീഷനിൽ ഇന്ത്യൻ പ്രധിനിധികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. 1928 ഒക്ടോബർ 30 -ന് ലാഹോറിൽ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ ഇതിനെതിരെ വളരെ സമാധാനപരമായി ഒരു പ്രതിഷേധപ്രകടനം നടന്നു. പോലീസ് മേധാവി സ്കോട്ടിന്റെ നേതൃത്വത്തിൽ പോലീസ് പ്രകടനക്കാരെ നിഷ്ഠൂരമായി ലാത്തിച്ചാർജ് ചെയ്തു. ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്. ഈ സംഭവം നേരിട്ടു കണ്ട ഭഗത് സിംഗ് സ്കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു.(ഈ സംഭവത്തിന്‌ ഭഗത് സിങ്ങും കൂട്ടരും സാക്ഷികൾ ആയിരുന്നെന്നും അല്ലെന്നും ചരിത്രകാരന്മാർക്ക് ഭിന്നാഭിപ്രായമുണ്ട് ) രാജ്‌ഗുരു, സുഖ്‌ദേവ് എന്നീ സഹപ്രവർത്തകരോടൊപ്പം സ്കോട്ടിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കി, പക്ഷെ അബദ്ധവശാൽ ജെ. പി സൗണ്ടേർസ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിനു ശേഷം ഭഗത് സിംഗ് ലാഹോർ വിട്ടു.

നാടകീയമായ രക്ഷപ്പെടൽ.

 

ബോംബ്.  

                1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു. 1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും , ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഈങ്ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ) എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു.

ജയിലിൽ

The National Martyrs Memorial, built at Hussainiwala in memory of Bhagat Singh, Sukhdev and Rajguru
                          
                                  This picture is of the ancestral home at Khatkar Kalan which preserved as museum due to its historical importance of establishing the principle on which the four generations contributed to freedom struggle. (Shaheed Bhagat Singh Nagar, Punjab).
                                           ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു,63 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി. വിചാരണകൾക്കൊടുവിൽ ലാഹോർ ഗൂഡാലോചനയ്കും ജെ. പി സൗണ്ടേർസിന്റെ വധത്തിന്റെയും പേരിൽ ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവർക്കു വധശിക്ഷ വിധിച്ചു, 1931 മാർച്ച് 23 ന് അവർ തൂക്കിലേറ്റപ്പെടുകയും ചെയ്തു.

നാഴികക്കല്ലുകൾ

1907 സെപ്റ്റംബർ 8-ജനനം
1915 ഒന്നാം ലാഹോർ ഗൂഢലോചനക്കേസ്സ്
1916 ഭഗത് സിംഗ് ഡി.എ.വി.ഹൈസ്ക്കൂലിൽ
1917 കർത്താർസിംഗ് രക്തസാക്ഷി ആകുന്നു.
1919 ജാലിയൻ വാലാബാഗ്
1920 ഭഗത് സിംഗ് നിസ്ഷരണ പ്രസ്ഥാന്ത്തിലെ ബാലഭടൻ
1922 ചൌരിചൌരാ സംഭവം.ഭഗത് സിംഗ് ലാഹോർ നാഷണൽ കോളേജിൽ
1923 'ഹ്രാ’ രൂപവൽക്കരണം.ഭഗത് സിംഗ് കാൻപൂരിൽ
1924 ഭഗത് സിംഗ് വിപ്ലവത്തിലേക്ക് ഉപനയിക്കപ്പെടുന്നു.
1925 കാക്കോരി ഗൂഢാലോചന കേസ്സ്
1926 നൌ ജവാൻ ഭാരത് സഭ.ഭഗത് സിംഗ് അറസ്റ്റിൽ
1927 രാം പ്രസാദ് ബിസ്മിലും കൂട്ടരും തൂക്കിലേറുന്നു.
1928 ദില്ലി സമ്മേളനം
1929 കേന്ദ്രനിയമസഭയിൽ ബോംബേറ്.രണ്ടാം ലാഹോർ ഗൂഢാലോചന കേസ്സ്.ജയിൽ നിരാഹാര സമരം.
1930 വധശിക്ഷ വിധിക്കപ്പെടുന്നു.പ്രിവികൌൺസിലിൽ അപ്പീൽ.
1931 ആസാദ് രക്തസാക്ഷിയാകുന്നു.ഗന്ധി-ഇർവ്വിൻ കരാർ.മാർച്ച് 23-ഭഗത് സിംഗും സഖാക്കളും രക്തസാക്ഷികളായി.
                                                       Bhagat Singh in prison. circa 1922.

വിവാദം

ഭഗത് സിംഗ് ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ വധശിക്ഷയിൽ നിന്നും രക്ഷിക്കാമായിരുന്നിട്ടും, മഹാത്മാഗാന്ധി അത് ചെയ്തില്ല എന്നു പറയപ്പെടുന്നു.
ജനനം 28 September 1907
Lyallpur, Punjab, British India
മരണം 23 March 1931 (age 23)
Lahore, Punjab, British India
സംഘടന Naujawan Bharat Sabha,
Kirti Kissan Party,
Hindustan Socialist Republican Association
പ്രചോദനം കൊണ്ടത് Anarchism, Communism, Socialism
Political movement Indian Independence movement
മതം Sikhism (early life), Atheism (later life)

No comments:

Post a Comment