Thursday 24 May 2012

ദ്രോണർ






                                        തിലകന്‍(ദ്രോണർ)              
                സുരേന്ദ്രനാഥ തിലകന്‍ ( born 10 December 1938)മലയാളചലച്ചിത്രരം‌ഗത്തെ ഏക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിക്കുന്നു. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിക്കുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്.
ജനനം ഡിസംബർ 10,1935
അയിരൂർ, പത്തനംതിട്ട, കേരളം,ഇന്ത്യ
             തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.

1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാം‌പക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
       
                  “ജീവിതത്തിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ്.”തിലകൻ              

                                  മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' (Association of Malayalam Movie Artists-AMMA) യുമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദെഹത്തെ അമ്മയിൽ നിന്നു പുറത്താക്കി.

ദേശീയപുരസ്കാരം;

2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.

സംസ്ഥാനപുരസ്കാരം; മികച്ച നടൻ

 

  • 1990 - പെരുന്തച്ചൻ
  • 1994 - ഗമനം, സന്താനഗോപാലം

മികച്ച സഹനടൻ/രണ്ടാമത്തെ നടൻ

  • 1982 - യവനിക
  • 1985 - യാത്ര
  • 1986 - പഞ്ചാഗ്നി
  • 1987 - തനിയാവർത്തനം
  • 1988 - മുക്തി, ധ്വനി
  • 1998 - കാറ്റത്തൊരു പെൺപൂവ്
  •  

    പ്രത്യേക ജൂറിപുരസ്കാരം

  • 1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്‌

  ഫിലിംഫെയർ പുരസ്കാരം

  • 1990 - പെരുന്തച്ചൻ
  • 2005 - ആജീവനാന്ത പരിശ്രമങ്ങൾക്ക് (തെക്കേ ഇന് 
  •  
  • ഏഷ്യാനെറ്റ് ഫിലിം അവാർഡ്
  • 2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്

  മറ്റു പുരസ്കാരങ്ങൾ

  • 2002 - ബഹദൂർ പുരസ്കാരം
  • 2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്.


No comments:

Post a Comment