Tuesday, 12 June 2012

ഭരത് സുരേഷ് ഗോപി

                                                             
                    സുരേഷ് ഗോപി                
                                           
                                  മലയാള ചലച്ചിത്രരംഗത്തെ ഒരു അഭിനേതാവാണ് സുരേഷ്‌ഗോപി. മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ വില്ലനായാണ് രംഗപ്രവേശം ചെയ്തത്. അതിനു മുൻപേ 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് കുറേക്കാലം വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു
                                      1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ ഒരു വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. ഓടയിൽ നിന്ന് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്ന അത് വേണ്ടത്ര വിജയിച്ചില്ല. വലുതായശേഷം പഠനവും ജോലിതേടലും മറ്റുമായി നടന്നു എങ്കിലും മനസ്സിൽ സിനിമ ഉണ്ടായിരുന്നു എന്നദ്ദേഹം പറയുന്നു.
                                          
                                          1980 കളിൽ അദ്ദേഹം മലയാളം സിനിമകളിൽ മുഖം കാണിച്ചു തുടങ്ങി. മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി ജനശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട്(വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. പിന്നീട് 30 ചിത്രങ്ങളിൽ അഭിനയിച്ച ശേഷം 1992 ലാണ് വഴിത്തിരിവുണ്ടാക്കുന്ന തരം സിനിമ അദ്ദേഹത്തിന് ലഭിച്ചത്. തലസ്ഥാനം എന്ന സിനിമയായിരുന്നു അത്. അതിനു ശേഷം കൂടുതലും നായക വേഷങ്ങൾ ലഭിക്കുവാൻ തുടങ്ങി. പിന്നീട് 1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ചിത്രം. അത് ഒരു വൻവിജയമാകുകയും ചെയ്തു. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ആ സിനിമയിലെ ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന പ്രസിദ്ധമായ സംഭാഷണ ശകലം നിരവധി ഹാസ്യാനുകരണത്തിനും മറ്റും പാത്രമായിട്ടുണ്ട്.
                      സുരേഷ് ഗോപിയെ തേടിയെത്താൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രസ്തുത ചിത്രത്തിന്റെ സത്ത അവലംബിച്ചുള്ളവയായി, ഒരേ തരം കഥാപാത്രങ്ങളിൽ നിന്ന് അദ്ദേഹത്തിന് മോചനം ഇല്ലാത്തതു പോലെ തോന്നിത്തുടങ്ങിയതും ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ മലയാളികൾ ശ്രദ്ധ തിരിച്ചതും സുരേഷ് ഗോപിക്ക് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും നല്ല വിജയമായിരുന്നു
1997-ല് പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ ഒഥല്ലോ എന്ന ഷേക്സ്പിയറീയൻ കഥാപാത്രത്തിന്റെ മലയാളാവിഷ്കാരമായിരുന്നു. ജയരാജായിരുന്നു സം‌വിധായകൻ.
ആംഗലേയ ഭാഷകൾ ഉപയോഗിച്ചുള്ള ചടുലമായ സംഭാഷണ ശൈലിക്ക് അദ്ദേഹം പ്രശസ്തനായി താമസിയാതെ മലയാളത്തിലെ ഗർജ്ജിക്കുന്ന സിംഹം എന്ന ഓമനപ്പേർ അദ്ദേഹത്തിന് നൽകപ്പെട്ടു.
                                           തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതിൽ പെട്ട ഒന്നാണ് മകൾക്കായി എന്ന സിനിമ. ഇതിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയുമുണ്ടായി. സാമ്പത്തിക വിജയം നല്കാത്തതുമൂലം അദ്ദേഹം കുറച്ചു കാലം സിനിമയിൽ നിന്ന് അകന്ന് നിന്നെങ്കിലും 2005-ൽ ഭരത്ചന്ദ്രൻ ഐ.പി.എസ്. എന്ന പേരിൽ 11 വർഷം മുൻപ് ഇറങ്ങിയ കമ്മീഷണർ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദർശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
                കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.

കുടുംബം

ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. ഭാര്യ രാധിക. നാല് മക്കൾ : ലക്ഷ്മി (മരണപ്പെട്ടു), ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്. തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു. പ്രശസ്ത അഭിനേത്രിയായ ആറന്മുള പൊന്നമ്മ ഇദ്ദേഹത്തിന്റെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

മലയാളം


  • ഓടയിൽ നിന്ന്
  • യുവജനോത്സവം
  • ടി. പി. ബാലഗോപാലൻ എം.എ.
  • രാജാവിന്റെ മകൻ
  • ഒന്ന് മുതൽ പൂജ്യം വരെ
  • മനസ്സിലൊരു മണിമുത്ത്
  • അടിവേരുകൾ
  • നന്ദി വീണ്ടും വരിക
  • വൃത്തം
  • വഴിയോരക്കാഴ്ചകൾ
  • പി.സി. 369
  • ജനുവരി ഒരു ഓർമ്മ
  • ഇരുപതാം നൂറ്റാണ്ട്
  • ഭൂമിയിലെ രാജാക്കന്മാർ
  • ശ്രീധരന്റെ ഒന്നാം തിരുമുറിവ്
  • ന്യൂ ഡൽഹി
  • 1921
  • വിറ്റ്നസ്
  • മൂന്നാം മുറ
  • മനു അങ്കിൾ
  • ധ്വനി
  • അനുരാഗി
  • ഒരു സിബിഐ ഡയറി കുറിപ്പ്
  • വർണ്ണം
  • ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്
  • ന്യൂസ്‌
  • കാലാൽ പട
  • ദൗത്യം
  • വചനം
  • ഇന്നലെ
  • അക്ഷരത്തെറ്റ്
  • ഒരു വടക്കൻ വീരഗാഥ
  • നായർ സാബ്
  • വർത്തമാന കാലം
  • ഒരുക്കം
  • രാജവാഴ്ച
  • മിഥ്യ
  • തൂവൽ സ്പർശം
  • മിണ്ട പൂച്ചക്ക് കല്യാണം
  • അർഹത
  • കൗതുക വാർത്തകൾ
  • സാന്ദ്രം
  • ഇൻ ഹരിഹർ നഗർ
  • ഈ തണുത്ത വെളുപ്പാൻ കാലത്ത്
  • നഗരങ്ങളിൽ ചെന്ന് രാപാർക്കാം
  • പരമ്പര
  • പാരലൽ കോളേജ്
  • കുറ്റപത്രം
  • എന്റെ സൂര്യപുത്രിക്ക്
  • ആനവാൽ മോതിരം
  • ചക്രവർത്തി
  • കടലോര കാറ്റ്
  • സാന്ത്വനം
  • ഉത്സവ മേളം
  • ആധാരം
  • പൊന്നുരുക്കും പക്ഷി
  • എന്റെ പൊന്നു തമ്പുരാൻ
  • അഹം
  • തലസ്ഥാനം
  • നക്ഷത്രകൂടാരം
  • പപ്പയുടെ സ്വന്തം അപ്പൂസ്
  • സിംഹധ്വനി
  • നാടോടി
  • ഡാഡി
  • സ്ഥലത്തെ പ്രധാന പയ്യൻസ്
  • ധ്രുവം
  • പൊന്നുച്ചാമി
  • ഈഞ്ചക്കാടൻ മത്തായി ആന്റ് സൺസ്
  • പൈതൃകം
  • ഏകലവ്യൻ
  • സിറ്റി പോലീസ്
  • സമൂഹം
  • മാഫിയ
  • യാധവം
  • മണിച്ചിത്രത്താഴ്
  • ഇതു മഞ്ഞു കാലം
  • ആചാര്യൻ
  • ചുക്കാൻ
  • കാശ്മീരം
  • കമ്മിഷണർ
  • ദി സിറ്റി
  • രുദ്രാക്ഷം
  • മാനത്തെ കൊട്ടാരം
  • അക്ഷരം
  • ഹൈവേ
  • കർമ്മ
  • രഥോത്സവം
  • തക്ഷശില
  •  
  • സിന്ദൂര രേഖ
  • ദി കിംഗ്‌
  • സാക്ഷ്യം
  • സാദരം
  • യുവതുർക്കി
  • രജപുത്രൻ
  • മഹാത്മ
  • മാസ്മരം
  • സുവർണ്ണസിംഹാസനം
  • ലേലം
  • കുളം
  • ജനാതിപത്യം
  • ഗുരു
  • ഗംഗോത്രി
  • ഭൂപതി
  • ഭാരതീയം
  • അനുഭൂതി
  • കളിയാട്ടം
  • തിരകൾക്കപ്പുറം
  • താലോലം
  • സമ്മർ ഇൻ ബെത്ലഹേം
  • രക്തസാക്ഷികൾ സിന്ദാബാദ്‌
  • പ്രണയവർണങ്ങൾ
  • കല്ലു കൊണ്ടൊരു പെണ്ണ്
  • വാഴുന്നോർ
  • വർണ്ണതെരു
  • പത്രം
  • എഫ്.ഐ.ആർ
  • ക്രൈം ഫയൽ
  • സത്യമേവ ജയതേ
  • പൈലറ്റ്സ്
  • മില്ലേനിയം സ്റ്റാർസ്
  • മാർക്ക്‌ ആന്റണി
  • ഡ്രീംസ്‌
  • കവർ സ്റ്റോറി
  • തെങ്കാശിപ്പട്ടണം
  • സായ്‌വർ തിരുമേനി
  • രണ്ടാം ഭാവം
  • മേഘസന്ദേശം
  • സുന്ദ്രപുരുഷൻ
  • നരിമാൻ
  • www.അണുകുടുംബം.com
  • സ്വപ്നം കൊണ്ട് തുലാഭാരം
  • അഗ്നിനക്ഷത്രം
  • സസ്നേഹം സുമിത്ര
  • ഉള്ളം
  • മകൾക്ക്
  • ഭരത്ചന്ദ്രൻ ഐ.പി.എസ്.
  • ദി ടൈഗർ
  • രാഷ്ട്രം
  • ചിന്താമണി കൊലക്കേസ്
  • അശ്വാരൂഢൻ
  • പതാക
  • ബഡാ ദോസ്ത്
  • സ്മാർട്ട്‌ സിറ്റി
  • നോട്ട്ബുക്ക്
  • ലങ്ക
  • ഡിറ്റക്ടീവ്
  • പറഞ്ഞു തീരാത്ത വിശേഷങ്ങൾ
  • ടൈം
  • ഭരതൻ
  • നാദിയ കൊലപ്പെട്ട രാത്രി
  • കിച്ചാമണി എം.ബി.എ.
  • ബ്ലാക്ക് ക്യാറ്റ്
  • ജന്മം
  • സൗണ്ട് ഓഫ് ബൂട്ട്
  • ആയുധം
  • ട്വന്റി:20
  • പകൽ നക്ഷത്രങ്ങൾ
  • ബുള്ളറ്റ്
  • ഹയ്ലേസ
  • ഐ.ജി.
  • ഭൂമി മലയാളം
  • ബ്ലാക്ക്‌ ഡാലിയ
  • കാഞ്ചീപുരത്തെ കല്യാണം
  • വൈരം
  • കേരള കഫെ
  • സഹസ്രം
  • സദ്ഗമയ
  • കന്യാകുമാരി എക്സ്പ്രസ്
  • റിംഗ് ടോൺ
  • രാമരാവണൻ
  • മമ്മി ആന്റ് മീ
  • ജനകൻ
  • കടാക്ഷം
  • ക്രിസ്ത്യൻ ബ്രദേഴ്സ്
  • കലക്ടർ
  • ദി കിംഗ് ആന്റ് ദി കമ്മീഷണർ
  •  

    തമിഴ്

  • ദീന
  • സമസ്ഥാനം

       തെലുങ്ക്

  • അന്തിമ തീർപ്പ്
  •  






























                                         

മറ്റു പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പരനാണ് സുരേഷ് ഗോപി, 1994-ൽ കമ്മീഷണർ   ഉ​ള്‍പ്പെടുത്തി (30)പോലീസ്കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.അതിനു ശേഷംപോലീസ്ശക്‌തമാതും ആരാധിക്കല്ലയിരുന്നു.

തുടർന്നു നല്ല ചിത്രങ്ങൾ അദ്ദേഹത്തിന്ജന്മം നൽകൻസാധിക്ക

   
      സുരേഷ് ഗോപി1960 ജൂൺ 26 (1960-06-26) (വയസ് 51)
     കൊല്ലം, കേരളം, ഇന്ത്യ
  


 ഉദ്യോഗം                       അഭിനേതാവ്
സജീവം 1965, 1986 - ഇതുവരെ
ജീവിത പങ്കാളി രാധിക
മക്കൾ ലക്ഷ്മി(മരണപെട്ടു),ഗോകുൽ
ഭാഗ്യ,ഭാവന,മാധവ്
മാതാപിതാക്കൾ ഗോപിനാഥ പിള്ള,യനലക്ഷ്മി
പുരസ്കാരങ്ങൾ ഭരത്, സംസ്ഥാന പുരസ്‌കാരം

No comments:

Post a Comment