തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയാണ് ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ )സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ച്, സിനിമാലോകത്തേയ്ക്ക് തിരിച്ചുവന്നു. ഈ ചിത്രവും വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു.
തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി. നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും വിരമിച്ചു. ഒരു മലയാളിയാണെങ്കിലും ശാലിനി ജനിച്ചത് ചെന്നൈയിലാണ്. ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ശാലിനി ജനിച്ചത്.
ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 2008 ജനുവരി 3-ന് ഇവർക്ക് അനൌഷ്ക എന്ന ഒരു പെൺകുട്ടി ജനിച്ചു.
Credited as Baby Shalini
- 1983 – Ente Mamattikkuttiyammakku (credited as Baby Shalini) ....Mamattukuttiyama/Tintu
- 1984 – Muthodu Muthu (credited as Baby Shalini) .... Achimol
- 1984 – Koottinilamkili (credited as Baby Shalini) .... Nandini Rajimol
- 1985 – "Pantham" (credited as Baby Shalini) .... Asha
- 1985 – Pillai Nila (credited as Baby Shalini)
- 1985 – Jeevante Jeevan (credited as Baby Shalini)
- 1985 – Oru Nokku Kanan (credited as Baby Shalini) .... Chinnumol/Unnimol
- 1985 – Katha Ithu Vare .... Ramya Mol
- 1985 – Muhurtham Pathnonnu Muppathinu (credited as Baby Shalini)
- 1986 – Viduthalai (credited as Baby Shalini) .... Shalini
- 1986 - " Amme Bhagavathi" (credited as Baby Shalini.)
- 1987 – Shankar Guru (credited as Baby Shalini)
- 1989 – Raja Chinna Roja .... Chitra
- 1990 – Jagadeka Veerudu Athiloka Sundari (credited as Baby Shalini)
Year | Film | Role | Language | Notes |
---|---|---|---|---|
1997 | Aniyathi Pravu | Minnie | Malayalam | |
Kaliyoonjal | Ammu | Malayalam | ||
Kadhalukku Mariyadhai | Minnie | Tamil | ||
1998 | Kaikudunna Nilavu | Veni | Malayalam | |
Sundarakilladi | Devayani | Malayalam | ||
Nakshathra Tharattu | Mohana | Malayalam | ||
1999 | Niram | Sona | Malayalam | |
Prem Poojari | Hema | Malayalam | ||
Amarkalam | Mohana | Tamil | ||
2000 | Kannukkul Nilavu | Hema | Tamil | |
Alaipayuthey | Sakthi Selvarajah | Tamil | ||
2001 | Piriyadha Varam Vendum | Nithi | Tamil |
No comments:
Post a Comment